ponmudi

TOPICS COVERED

തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പ്രവേശന, പാര്‍ക്കിങ് ഫീസുകള്‍  കൂട്ടാന്‍ നീക്കം. തിരക്ക് കൂടിക്കൂടി വരുന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെ പ്രവേശന ഫീസ് ഇരട്ടിയാക്കാനാണ് നീക്കം നടക്കുന്നത്. പ്രവേശന ഫീസ് 40 രൂപയില്‍ നിന്ന് 80 രൂപയായി ഉയര്‍ത്തും. സംഘമായി വരുന്ന സന്ദര്‍ശകര്‍ക്കൊക്കെ തീരുമാനം ഇരുട്ടടിയാകും. 

ഫോറസ്റ്റ് ഡവലപ്മെന്റ് ഏജന്‍സി യോഗത്തിലാണ് ഫീസ് കൂട്ടാനുളള നീക്കം നടന്നത്. ഇതിനൊപ്പം പൊന്മുടിയിലെ പാര്‍ക്കിങ് നിരക്കും വര്‍ധിപ്പിക്കാന്‍ ആലോചനയുണ്ട്. കല്ലാര്‍ , മീന്‍മുട്ടി , മങ്കയം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുളള നിരക്കും വര്‍ധിപ്പിച്ചേക്കും.