TOPICS COVERED

തിരുവനന്തപുരം പാലോട് പെരിങ്ങമ്മലയില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു. വിളവെടുക്കാന്‍ പതിനഞ്ച് ദിവസം ബാക്കി നില്‍ക്കെയാണ് നെല്‍ക്കതിര്‍ നശിപ്പിക്കപ്പെട്ടത്. വന്യമ‍ൃഗ ശല്യം കാരണം മേഖലയില്‍ കൃഷി ഇറക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു

തിരുവനന്തപുരം ജില്ലയില്‍ നെല്‍ കൃഷി വ്യാപകമായി ഉള്ള പ്രദേശമാണ് പാലോട് പെരിങ്ങമ്മല. ഇവിടെയാണ് വിളവെടുപ്പിനായി വച്ചിരുന്ന നെല്‍ക്കതിരുകള്‍ കാട്ട് പന്നികള്‍ വ്യാപകമായി നശിപ്പിച്ചത്. 50 സെന്‍റ് ഭൂമിയിലെ നെല്‍കൃഷി ഇന്നലെ രാത്രിയാണ് നശിപ്പിക്കപ്പെട്ടത്.

വന്യമൃഗങ്ങളെ തടയാന്‍ സോളാര്‍ വേലിയുള്‍പ്പെടേ കെട്ടിയിട്ടും രക്ഷയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.  കാലാവസ്ഥ പ്രശ്നങ്ങള്‍ക്കൊപ്പം കാട്ടുമൃഗങ്ങളുെട ശല്യവും ചേരുന്നതോടെ കൃഷി മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. നഷ്ട പരിഹാരമുള്‍പ്പെടേ സര്‍ക്കാരിന്‍റെ ഇടപെടലാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. 

ENGLISH SUMMARY:

Trivandrum wild boar destroyed crops