തലസ്ഥാന നഗരത്തിലെ സ്മാര്‍ട്സിറ്റി റോഡ് നിര്‍മാണത്തിലെ കരാറുകാരുടെ ഉഡായിപ്പിനു അധികൃതരുടെ ഒത്താശയെന്ന് ആരോപണം.
സെക്രട്ടറിയേറ്റിനു മുന്നിലെ റോഡിന്റെ വശങ്ങളില് കൈവരി ഉറപ്പിക്കുന്നത് ഓടയുടെ സ്ലാബ് തുരന്നുള്ള കമ്പിയില്‍. പരാതിയുമായി വ്യാപാരികളുടെ സംഘടന പൊതുമരാമത്ത് മന്ത്രിയേയും മേയറേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല
സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്നു ജനറല്‍ ആശുപത്രിയിലേക്കും, കണ്ണാശുപത്രിയിലേക്കും എ.കെ.ജി സെന്ററിലേക്കും പോകാനുള്ള റോഡാണ്. പണി തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോള്‍ കൈവരി പണിയുന്നത് ഓട തുരന്ന് അതിനിടെയിലെ കമ്പിയില്‍ ഉറപ്പിച്ചാണ്.
ഓടപോലും വൃത്തിയാക്കാതെയാണ് ഓടയിലെ സ്ലാബിനു മുകളിലെ ഈ നിര്‍മാണം. ഭരണസിരാ കേന്ദ്രത്തിലിരുന്നാല് കാണാവുന്ന റോഡിലെ ഈ ഉഡായിപ്പ് നിര്‍മാണം അധികൃതരുടെ ഒത്താശയില്ലാതെ നടക്കില്ലെന്നാണ് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നത്.
മറുപടി പറയേണ്ടത് മേയറും പൊതുമരാമത്ത മന്ത്രിയും അടക്കമുള്ള അധികാരികള്‍