തിരുവനന്തപുരം കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ മുഖം മാറുന്നു. തിരുവനന്തപുരം നോര്‍ത്തെന്നും സൗത്തെന്നും ബോര്‍ഡുകളില്‍ പേരുമാറ്റുന്ന നടപടികളാണ് തുടങ്ങിയത്. ഇതര സംസ്ഥാന യാത്രക്കാര്‍ക്ക് കൂടുതല്‍ പരിചിതമാക്കാനാണ് തിരുവനന്തപുരം ചേര്‍ത്തുളള പേരുമാറ്റം.
പതിറ്റാണ്ടുകളായി കൊച്ചുവേളി റയില്‍വേ സ്റ്റേഷന്റെ മുഖമാണ് ഈ ബോര്‍ഡ്. യാത്രക്കാരുടെ മനസില്‍ ഈ പേരിനിനി മണിക്കൂറുകളുടെ ആയുസുമാത്രം. പേരു മാററത്തിന്റെ ഭാഗമായി ബോര്‍ഡില്‍ കൊത്തിയിരിക്കുന്ന കൊച്ചുവേളിയെന്ന പേര് മായ്ച്ചു തുടങ്ങി . പുതിയ പെയിന്റടിച്ച് തിരുവനന്തപുരം നോര്‍ത്തെന്ന് മാററിയെഴുതും. നേമം സ്റ്റേഷന് തിരുവനന്തപുരം സൗത്തെന്നും പേരു നല്കും.
Also Read: നേമത്തിന് പിന്നാലെ തലസ്ഥാനത്തെ സഹകരണസംഘവും പ്രതിസന്ധിയില്‍; പെരുവഴിയില്‍ നിക്ഷേപകര്‍
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ വീതം അകലെയാണ് കൊച്ചുവേളിയും നേമവും. പതിനഞ്ചോളം ദീര്‍ഘ ദൂര ട്രെയിനുകള്‍ കൊച്ചുവേളിയില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നുണ്ട്. എന്നാല്‍ കൊച്ചുവേളി എന്ന പേര് ഇതര സംസ്ഥാനക്കാര്‍ക്ക് പരിചിതമല്ല. അതുകൊണ്ടു തന്നെ തിരുവനന്തപുരത്തേയ്ക്ക് റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ യാത്ര ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായിരുന്നു. നേമം ടെര്‍മിനല്‍ വികസനത്തിനും പേരുമാറ്റം ഗുണം ചെയ്യും.