കനത്ത മഴയില്‍ തിരുവനന്തപുരം വർക്കല ക്ലിഫിലെ ഹെലിപ്പാഡ് ഭാഗത്തെ കുന്നുകൾ വീണ്ടും ഇടിഞ്ഞു. കുന്നിടിഞ്ഞ ഭാഗത്ത് വിനോദ സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.
കഴിഞ്ഞദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയിലാണ് വർക്കല ക്ളിഫിലെ ഹെലിപ്പാഡ് ഭാഗത്ത് കുന്നുകൾ ഇടിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതിൽ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെ കൂടുതല്‍ ഭാഗത്ത് മണ്ണിടിഞ്ഞു.ഏഴ് മാസം മുമ്പും ഈ ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ജില്ലാ കലക്ടറുടെ നിർദേശത്തിന് വിരുദ്ധമായി ഹെലിപ്പാട് ഭാഗത്ത് ഭാരമേറിയ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് തുടര്‍ച്ചയായി കുന്നിടിച്ചിൽ ഉണ്ടാകുന്നതിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. കുന്നിടിഞ്ഞ ഭാഗത്ത് സഞ്ചാരികൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി. വര്‍ക്കല ബീച്ചിലേയ്ക്കുളള പ്രവേശനം നിരോധിച്ചിട്ടില്ല.