തിരുവനന്തപുരം വട്ടിയൂർക്കാവ് വികസനത്തിന്റെ ഭാഗമായുള്ള വ്യാപാരികളുടെ പുനരധിവാസം കടലാസിൽ തന്നെ. പുനരധിവാസ പദ്ധതിക്ക് ഇതുവരെയും ഭരണാനുമതി ആയില്ല. പദ്ധതി വികസനത്തിനായി ഒരുവർഷം മുൻപ് രൂപീകരിച്ച സാങ്കേതിക കമ്മിറ്റിയും ചേർന്നിട്ടില്ല. വട്ടിയൂർക്കാവിലും പരിസരപ്രദേശങ്ങളിലുമായി 60ലധികം വ്യാപാരികളെയാണ് പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. അടിസ്ഥാന വികസനത്തിന് അനുമതി വൈകുന്നത്തോടെ തുടർ വികസനം അനിശ്ചിതത്വത്തിലാണ്.
പുനരധിവാസ പദ്ധതിയുടെ ഭരണ അനുമതി വൈകുന്നത്തോടെ വട്ടിയൂർക്കാവ് വികസനം ഇപ്പോൾ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. ഭരണാനുമതി എന്നെത്തുമെന്ന കാര്യത്തിൽ എംഎൽഎയ്ക്കോ മന്ത്രിക്കോ സർക്കാകരിനോ ഒരു ഉറപ്പുമില്ല. ഇനി അനുമതി വൈകിയാൽ കാത്തിരിപ്പ് നീളും എന്നതാണ് അവസ്ഥ. ഒന്നാം റീച്ചിലെ വ്യാപാരികൾക്ക് തുക കൈമാറിയെങ്കിലും അടിസ്ഥാന വികസനത്തിനുള്ള ഭരണാനുമതി വൈകുന്നതോടെ പദ്ധതി മുന്നോട്ടുപോകുമോ എന്നതാണ് നിലവിലെ ആശങ്ക.
ട്രിഡ ഏറ്റെടുത്ത രണ്ട് ഏക്കർ സ്ഥലത്ത് വ്യാപാരികളെ പുനരധിപ്പിക്കാനായുള്ള ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതിനയുള്ള ഏഴ് കോടിയുടെ പ്രോജെക്റ്റിനാണ് ഭരണാനുമാറ്റജികിട്ടേണ്ടത്. വ്യാപാരികളുടെ പുനരുധിവാസവും നഷ്ടപരിഹാരവും ട്രിഡയും, കെട്ടിടം പൊളിക്കുന്നതിനും റോഡ് വികസനത്തിനും റോഡ് ഫണ്ട് ബോർഡിനും ആയിരുന്നു നിർവഹണ ചുമതല. പിഡബ്ല്യുഡി-ടൗൺ പ്ലാനർ-ട്രിഡ എന്നിവർ ഉൾപ്പെട്ടതാണ് ടെക്നിക്കൽ കമ്മിറ്റി. ഭരണാനുമതി കിട്ടാത്തതിനാൽ സാങ്കേതിക കമ്മിറ്റി കൂടിയിട്ടും കാര്യമില്ലെന്നാണ് അംഗങ്ങളുടെ നിലപാട്.