തിരുവനന്തപുരം നഗരത്തില്‍ നാട്ടുകാരെ വിറപ്പിച്ച് കാട്ടുപന്നി. കണ്ണന്മൂല കോയിക്കല്‍ ലൈനിലാണ് കാട്ടുപന്നിയെ കണ്ടത്. വനംവകുപ്പ് അരിച്ചുപെറുക്കിയെങ്കിലും കാട്ടുപന്നിയെ കണ്ടെത്താനായില്ല.
തിരുവനന്തപുരം നഗരത്തില്‍, അതും മെഡിക്കല്‍ കോളജ് ആശുപത്രിക്ക് തൊട്ടടുത്ത്, സ്വൈര്യ വിഹാരം നടത്തുന്ന കാട്ടുപന്നിയാണിത്. പുലര്‍ച്ചെ ഒന്നരയ്ക്കു പോകുന്ന ദൃശ്യങ്ങളാണ് അസോസിയേഷന്‍ സിസിടിവികളില്‍ പതിഞ്ഞത്. ഇതോടെ രാത്രിയാത്ര തന്നെ പലരും ഉപേക്ഷിച്ചു
പിന്നാലെ അസോസിയേഷന്‍ വനം മന്ത്രിയെ സമീപിച്ചു. ലൈനിലെ മുക്കിലും മൂലയിലും അരിച്ചുപെറുക്കിയെങ്കിലും പന്നിയെ കണ്ടെത്താനായില്ല. ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ് അസോസിയേഷന്‍ അംഗങ്ങള്‍. ഇന്നല്ലെങ്കില്‍ നാളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍