മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിക്കെതിരെ ശശിതരൂര്‍ എം.പി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. സ്വകാര്യ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ശശി തരൂർ ആരോപിച്ചു. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമം പുറത്തു വിട്ട ആരോപണങ്ങൾ തളളി ശശി തരൂർ നേരത്തെ തന്നെ രംഗത്തു വന്നിരുന്നു.
തെറ്റായ കാര്യങ്ങളാണ് വാർത്തയിലുളളതെന്നും കോടതിയിൽ അവ തെളിയിക്കാൻ വെല്ലുവിളിക്കുന്നതായി ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു.മാധ്യമത്തിന്റെ പ്രചാരണത്തിനായി ഒരു ദുരന്തം ഉപയോഗിക്കുന്നതിൽ പ്രതിഷേധം ഉണ്ടെന്നും ശശി തരൂർ പറഞ്ഞിരുന്നു.