E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

ഗോസ്വാമിയുടെ നുണയില്‍ തെന്നിയുള്ള വീഴ്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പച്ചക്കള്ളം പറയാന്‍ മടിയില്ലാത്ത ഒരാള്‍ക്ക് മാധ്യമപ്രവര്‍ത്തകനാകാന്‍ യോഗ്യതയുണ്ടോ? രാഷ്ട്രീയസാഹചര്യത്തിനനുസരിച്ച് നിലപാടുകള്‍ മാറ്റുന്ന, ഭരണകൂടത്തിന്റെ ആരാധകനായി മുദ്രാവാക്യം വിളിക്കുന്നൊരാളാണ് അത് ചെയ്തതെന്ന് കയ്യോടെ പിടിക്കപ്പെട്ടാല്‍ അയോഗ്യത ഇല്ലാതാകുമോ? സ്വദേശാഭിമാനി ചമഞ്ഞ്, ദേശീയ വാദികളില്‍ ഒന്നാമനായി സ്വയം പ്രഖ്യാപിക്കുക കൂടി ചെയ്താല്‍ അങ്ങനെയൊരാള്‍ നമ്മുടെ രാജ്യത്തിനു തന്നെ അപമാനമല്ലേ? അര്‍ണബ് ഗോസ്വാമിക്ക് ഇനി മാധ്യമപ്രവര്‍ത്തനം തുടരാന്‍ അര്‍ഹതയില്ല. പക്ഷേ അതേ ഗോസ്വാമിക്കു മാത്രം ഇന്നത്തെ ഇന്ത്യയില്‍ ഇളവുണ്ടാകും. കാരണം അയാള്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്നവനാണ്. ഭരണകൂടത്തിന്റെ ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുകയെന്നാല്‍ പച്ചനുണകള്‍ പറഞ്ഞുപരത്തുകയെന്നാെണന്ന് പറയാതെ പറയുന്നുണ്ട് ഗോസ്വാമിയുടെ നുണയില്‍ തെന്നിയുള്ള വീഴ്ച. 

സത്യം അഥവാ വസ്തുത. അതു മാത്രമാണ് മാധ്യമപ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനശില. അസത്യം പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നൊരാള്‍ക്ക് അതു കൈയോടെ പിടിക്കപ്പെട്ടയാള്‍ക്ക് മാധ്യമപ്രവര്‍ത്തനം തുടരാന്‍ യോഗ്യതയുണ്ടോ? കുറഞ്ഞപക്ഷം ഒരു ഖേദം പ്രകടിപ്പിക്കുകയെങ്കിലും ചെയ്യാതെ. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ടെലിവിഷന്‍ അവതാരകന്‍ കൂടിയായ അര്‍ണബ് ഗോസ്വാമിയുടെ വീഴ്ച പക്ഷേ, നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ വിളിച്ചുപറയുന്നുണ്ട്. സത്യത്തോട്, വസ്തുതയോട് ബഹുമാനമില്ലാത്ത, അത് പ്രസക്തമേയല്ലാത്ത ഒരു കാലമെന്ന് അത് ദുഃഖത്തോടെ നമ്മളോടു വിളിച്ചു പറയുന്നുണ്ട്.അര്‍ണബ് ഗോസ്വാമി.

ഗുജറാത്ത് കലാപകാലത്ത് , അഹമ്മദാബാദിലെ കലാപനേരത്ത് റിപ്പോര്‍ട്ടിങിനിടെ ഉണ്ടായതെന്ന് സൂചിപ്പിച്ചുകൊണ്ട് അര്‍ണബ് ഗോസ്വാമി നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ പുറത്തു വന്നത്. അഹമ്മദാബാദിലെ കലാപത്തിനിടെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ വസതിക്കു തൊട്ടു മുന്നില്‍ നേരിടേണ്ടി വന്ന അനുഭവങ്ങളാണെന്നാണ് അര്‍ണബ് പറഞ്ഞുവച്ചത്. കലാപകാരികളായ ഹിന്ദുക്കള്‍ മുഖ്യമന്ത്രിയുടെ വസതിയുടെ തൊട്ടുമുന്നില്‍ തടയുകയും മതം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടുവെന്നുമാണ് ഭീതിയോടെ അര്‍ണബ് ഓര്‍ത്തെടുത്തത്. സംഗതി ശരിയാണെങ്കില്‍ വലിയൊരു സാക്ഷ്യമാണ് അത്. മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വസതിയുടെ 50 മീറ്റര്‍ അരികില്‍ കലാപകാരികള്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കാന്‍ സ്വച്ഛന്ദം വിഹരിച്ചിരുന്നുവെന്ന സാക്ഷ്യപ്പെടുത്തല്‍. ഇന്ന് നരേന്ദ്രമോദിയുടെ കടുത്ത ആരാധകനായ ദേശീയവാദിയാണ് റിപ്പബ്ലിക് ചാനല്‍ മുഖ്യപത്രാധിപര്‍ കൂടിയായ അര്‍ണബ് എന്ന് പ്രത്യേകം ഓര്‍ക്കണം. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ പിന്തുടരുന്ന സംവാദപരിപാടിയുടെ അവതാരകനാണ് അര്‍ണബ് എന്നതും കണക്കുകള്‍ പറയുന്നു. ‍‍‍‌അതായത് അര്‍ണബ് നേരിട്ടനുഭവിച്ച സാക്ഷ്യം മാത്രം മതി ബി.ജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രതിക്കൂട്ടിലാക്കാന്‍.

പക്ഷേ വെട്ടിലായത് ബി.ജെ.പി മാത്രമല്ല, അര്‍ണബ് ഗോസാമി തന്നെയാണ്. അര്‍ണബ് പറഞ്ഞത് പച്ചക്കള്ളമാണെന്ന് അന്ന് എന്‍.ഡി.ടി.വിയിലെ സഹപ്രവര്‍ത്തകനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായി വെല്ലുവിളിച്ചു. അഹമ്മദാബാദ് കലാപം അര്‍ണബ് റിപ്പോര്‍ട്ട് ചെയ്തിട്ടേയില്ലെന്നും താന്‍ നേരിട്ട അനുഭവമാണ് അര്‍ണബ് സ്വന്തമെന്ന മട്ടില്‍ വിവരിച്ചതെന്നും രാജ്ദീപ് പരസ്യമായി സ്ഥാപിച്ചു. കലാപകാലത്ത് അര്‍ണബ് ഗുജറാത്തിലെത്തിയത് ഈ സംഭവങ്ങള്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണെന്നും ഖേദയില്‍ മാത്രമാണ് റിപ്പോര്‍ട്ടിങ് നടത്തിയതെന്നും അന്നത്തെ മറ്റു സഹപ്രവര്‍ത്തകരും വെളിപ്പെടുത്തിയതോടെ അര്‍ണബ് ഗോസ‌ാമി തുറന്നു കാട്ടപ്പെട്ടു.

സാക്ഷാല്‍ അര്‍ണബ് ഗോസാമി ഇന്നേരം വരെയും ഒരക്ഷരം ഇതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്നതു തന്നെ സത്യമേതെന്ന് വെളിപ്പെടുത്തുന്നുണ്ട്. മറിഞ്ഞുവീണത് ഭരണകൂടത്തെ, ദേശീയതയുടെ പേരില്‍ താങ്ങി നിര്‍ത്തിയിരുന്ന ഒരു വിഗ്രഹമാണ്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി ഒരേയൊരു മാധ്യമപ്രവര്‍ത്തകനേ അഭിമുഖം നല്‍കിയിട്ടുള്ളൂവെന്നും അത് ഇതേ അര്‍ണബ് ഗോസാമിയാണെന്നുമോര്‍ക്കണം. പക്ഷേ ബി.ജെ.പിക്കുമില്ല മിണ്ടാട്ടം. ‌ചോദ്യം ചോദിക്കുന്ന മറ്റു മാധ്യമപ്രവര്‍ത്തകരെ ദേശദ്രോഹികളാക്കാന്‍ അസഭ്യവര്‍ഷവുമായിറങ്ങുന്ന ആരാധകവൃന്ദവും മൗനവ്രതത്തിലാണ്.

അര്‍ണബ് ഗോസാമിക്ക് മാധ്യമപ്രവര്‍ത്തനത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളുണ്ട് . ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രത്യേകിച്ച് ടി.വി.ജേര്‍ണലിസം ഇന്നു നേരിടുന്ന അപചയത്തില്‍ ഏറ്റവും വലിയൊരു പങ്ക് വഹിച്ച വ്യക്തിയാണിത്. മാധ്യമപ്രവര്‍ത്തനമെന്നാല്‍ ഒരു പ്രശ്നത്തിന്റെ എല്ലാ വശങ്ങളും തേടുകയും അവതരിപ്പിക്കുകയും ചെയ്യുകയാണെന്ന കീഴ്‍വഴക്കം പാടേ മാറ്റിമറിച്ചയാള്‍. പൊതുജനവികാരം ഏതു വശത്തേക്കു തിരിയുമെന്നു മാത്രം നോക്കി, പ്രശ്നങ്ങളില്‍ പക്ഷം പിടിക്കുന്ന മാധ്യമസംസ്കാരം ഒരു മടിയുമില്ലാതെ തുടങ്ങിവച്ചയാള്‍. ആരോടെന്നില്ലാത്ത രോഷവും വിദ്വേഷവുമാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖമുദ്രയെന്ന് വരുത്തിത്തീര്‍ത്തതും അര്‍ണബാണ്. ടെലിവിഷനിലാകട്ടെ, ചര്‍ച്ചകള്‍ ആക്ഷേപത്തിനും അവഹേളനത്തിനും വിധിപ്രഖ്യാപനത്തിനും മാത്രമുള്ള വേദികളാക്കിത്തീര്‍ക്കുന്നതിന് നായകത്വം വഹിച്ച മാധ്യമപ്രവര്‍ത്തകന്‍. ദേശസ്നേഹമെന്നാല്‍ ഭരണകൂടത്തെ ചോദ്യം ചെയ്യാതിരിക്കുകയാണെന്ന്, സൈന്യത്തിനു ജയ് വിളിക്കുക മാത്രമാണെന്ന് ഘോരഘോരം വിധി പ്രഖ്യാപിക്കുന്നയാള്‍. അറിയാനുള്ള അവകാശമെന്ന പേരില്‍ സത്യം അറിയാനുള്ള, വസ്തുത അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ അട്ടിമറിച്ച സംസ്കാരമാണ് ഇദ്ദേഹം തുടങ്ങിവച്ചത്. ദേശീയമാധ്യമങ്ങളില്‍ തീ പോലെ പടര്‍ന്ന ആ മാധ്യമസംസ്കാരത്തിന്റ ഉപജ്ഞാതാവാണ് വെറും കള്ളം പറയുന്നയാളാണെന്ന് രാജ്യം തിരിച്ചറിഞ്ഞത്.

പക്ഷേ അര്‍ണബ് ഗോസ്വാമിക്ക് ഒന്നും സംഭവിക്കില്ല. അദ്ദേഹം ഇനിയും നമുക്ക് മുന്നില്‍ വിരല്‍ ചുഴറ്റി ചോദ്യശരങ്ങളെറിയും. രാജ്യത്തിന് അറിയാന്‍ അവകാശമുണ്ടെന്ന് അലറിവിളിക്കും. കാവിരാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കാത്തവരെയെല്ലാം ദേശദ്രോഹികളായി പ്രഖ്യാപിക്കും. സാരമില്ല. ഇത് സത്യാനന്തരകാലമാണ്. പോസ്റ്റ് ട്രൂത്തിന്‍റെ കാലമെന്ന് ലോകം സമ്മതിച്ചുകഴിഞ്ഞതാണ്. പക്ഷേ തെന്നിവീഴാനും മുഖം നഷ്ടപ്പെടാനും സത്യം ഒരുക്കിയ ഒരു കുഴി കാത്തിരിപ്പുണ്ടെന്ന തിരിച്ചറിവിന് ഈ വീഴ്ച നല്ലതാണ്. മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ ചിലര്‍ രാജ്യത്തോടും സമൂഹത്തോടും ഈ മട്ടില്‍ ദ്രോഹം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മറുപുറവും കാണാതെ പോകാനാകില്ല. സത്യസന്ധരായ, നിഷ്പക്ഷരായ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന നാടാണിന്ന് ഇന്ത്യ. കേരളത്തിലും പശ്ചാത്തലം വ്യത്യസ്തമാണെങ്കിലും മാധ്യമപ്രവര്‍ത്തനം നേരിടുന്നത് വലിയ വെല്ലുവിളികള്‍ തന്നെയാണ്.

നിര്‍ഭയം മാധ്യമപ്രവര്‍ത്തനം നടത്തിയതിന്, നിലപാടുകള്‍ വിളിച്ചു പറഞ്ഞതിന് ഗൗരിലങ്കേഷ് വെടിയേറ്റു കൊല്ലപ്പെട്ടിട്ട് നാളുകള്‍ ഏറെയായിട്ടില്ല. ത്രിപുരയില്‍ ജോലിക്കിടെ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ദിവസങ്ങള്‍ക്കു മുന്‍പാണ്. കേരളത്തില്‍ ഭരണത്തിലിരിക്കുന്ന മന്ത്രിക്കെതിരെ തുടര്‍ച്ചയായി അന്വേഷണറിപ്പോര്‍ട്ടുകള്‍ പുറത്തു കൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫിസിനു നേരെ ആക്രമണമുണ്ടായതും ഈയാഴ്ച. നിശബ്ദതയാണ് സൗകര്യമെന്നു തെളിയിച്ചുകൊണ്ടിരിക്കുന്നത് മോദി സര്‍ക്കാര് മാത്രമല്ല. സത്യം പറയാന്‍ സൗകര്യമില്ലാത്ത ഭരണാധികാരികള്‍ക്കെല്ലാം നിശബ്ദത സൗകര്യമാണ്. . ഭരണകൂടത്തിന്റെ ദുരൂഹമായ ഇടപെടലുകള്‍ പുറത്തു കൊണ്ടു വരുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ പൂര്‍ണമായി അവഗണിക്കുകയെന്നതാണ് ഇവിടെ കേരളത്തിലും ഇടതുസര്‍ക്കാരിന്റെ നടപ്പു രീതി. മന്ത്രി തോമസ് ചാണ്ടിയുടെയും ഭരണപക്ഷ എം.എല്‍.എ. പി.വി.അന്‍വറിന്റെയും അധികാരദുര്‍വിനിയോഗം പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകളോട് മൗനമാണ് പ്രതികരണം. മുഖ്യമന്ത്രി തന്നെ നേരിട്ടു മറുപടി പറയേണ്ട അലി‍ന്‍ഡ് ഭൂമി വിവാദത്തിലും മറുപടി മൗനമാണ്. മൗനം തുടരുന്നതിനിടെ ഏഷ്യാനെറ്റിനു നേര്‍ക്കുണ്ടായ ആക്രമണം അന്വേഷണത്തിലൂടെ മാത്രം മറുപടി പറയാവുന്ന ഒന്നുമല്ല.

ഭരണകൂടം തിരഞ്ഞെടുക്കുന്ന മൗനവും മാധ്യമസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളി തന്നെയാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ പ്രതിഷേധപരിപാടികള്‍ നടത്തിക്കഴിയുമ്പോഴെങ്കിലും ചിലത് തിരിച്ചറിയാന്‍ നേരമുണ്ടാകണം ഇടതുപക്ഷസര്‍ക്കാരിനും. ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ അത് അവസാനിക്കേണ്ടത് മറുപടിയിലാണ് , മൗനത്തിലല്ല. മാധ്യമപ്രവര്‍ത്തനത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും തിരുത്താനും നിങ്ങള്‍ക്ക് അവകാശമുണ്ടാകുന്നത് ശരിയായ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകഴിഞ്ഞു മാത്രമാണ്.