കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെതിരെ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലിയും വെങ്കയ്യ നായിഡുവും നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് കെ.എം. മാണി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതില്‍ കേന്ദ്രസര്‍ക്കാരുകള്‍ മൃദുസമീപനം കാണിക്കണം. കര്‍ഷക ആത്മഹത്യ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും െക.എം. മാണി പറഞ്ഞു. കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement