നടൻ ദിലീപ് സാധാരണ തടവുകാരനായി തന്നെയായിരിക്കും ആലപ്പുഴ സബ് ജയിലിൽ സെല്ലിൽ കഴിയുകയെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ കോടതി പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും ജയിൽ അധികൃതർക്ക് എന്തെങ്കിലും നിർദേശം ലഭിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും പൊലീസ് പറഞ്ഞു. ദിലീപ് ജനിച്ചു വളർന്ന സ്വന്തം വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ജയിലിലായിരിക്കും ദിലീപ് റിമാൻഡിൽ കഴിയുക എന്ന പ്രത്യേകതയുമുണ്ട്. സഹപ്രവർത്തകയെ നിഷ്ഠൂരമായി ആക്രമിക്കുന്നതിന് ഗൂഡാലോചന നടത്തിയ കേസിൽ കോടതി റിമാൻഡ് ചെയ്ത ദിലീപിനെ ജയിലിലേയ്ക്ക് കൊണ്ടു പോകുമ്പോൾ കൂകി വിളിച്ചാണ് നാട്ടുകാർ വരവേറ്റത്.
Advertisement