സുനന്ദ പുഷ്ക്കറിന്‍റെ മരണത്തെക്കുറിച്ച് തെറ്റായ റിപ്പോര്‍ട്ടിങ് പാടില്ലെന്ന ശശി തരൂരിന്‍റെ ഹര്‍ജിയില്‍ റിപ്പബ്ലിക് ടി.വിക്കും അര്‍ണാബ് ഗോസാമിക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. മണ്ടാതിരിക്കാനുള്ള തരൂരിന്‍റെ അവകാശം മാനിക്കണമെന്ന് ജസ്റ്റിസ് മന്‍മോഹന്‍ നിര്‍ദേശിച്ചു. സുനന്ദയുടെ മരണം കൊലപാതകമാണെന്ന മുന്‍ധാരണയില്‍ അപകീര്‍ത്തികരവും വ്യക്തിഹത്യനടത്തുന്ന വിധത്തിലുള്ള വാര്‍ത്തകളുമാണ് റിപ്പബ്ലിക് ചാനല്‍ നല്‍കുന്നതെന്ന് ശശി തരൂരിന്‍റെ ഹര്‍ജിയില്‍ പറയുന്നു. രണ്ടു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ശശി തരൂര്‍ റിപ്പബ്ലിക് ചാനലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിട്ടുള്ളത്. അന്വേഷണവുമായി ബന്ധപ്പെട്ട് വസ്തുപരമായ വാര്‍ത്തകള്‍ ചാനലിന് നല്‍കാമെന്നും എന്നാല്‍ ശശി തരൂരിനെ കുറ്റവാളിയായി ചിത്രീകരിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കോടതി ഇടപെടലില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ പ്രതികരിച്ചു.
Advertisement