സംസ്ഥാനത്ത് ആർഎസ്എസ് - ബിജെപി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 21 സിപിഎം പ്രവർത്തകരുടെ കുടുംബാംഗങ്ങൾ രാജ്ഭവനു മുമ്പിൽ സത്യഗ്രഹമിരിക്കുന്നു. ഇടതു മുന്നണി കൺവീനർ വൈക്കം വിശ്വൻ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകരെ സിപിഎം കൊന്നൊടുക്കുകയാണെന്ന ധാരണ പരത്താൻ ബോധപൂർവം ശ്രമം നടക്കുന്നതായി പാർട്ടി വിലയിരുത്തുന്നു.
ഈ സാഹചര്യത്തിലാണു കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അണിനിരത്തി പാർട്ടി പ്രതിരോധം തീർക്കുന്നത്. കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്‍ലി സംസ്ഥാനത്തു സന്ദർശനം നടത്തുമ്പോൾ തങ്ങളുടെ കുടുംബങ്ങളെയും സന്ദർശിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കേരളത്തിലെ കൊലപാതക രാഷ്ട്രീയം ഏകപക്ഷീയമല്ലെന്നു ദേശീയ തലത്തിൽ അറിയിക്കുക കൂടിയാണു സിപിഎം ശ്രമം.