അബ്ദുൾ നാസർ മഅദനി ജന്മനാട്ടിലെത്തി മാതാപിതാക്കളെ കണ്ടു. നിരപരാധിത്വം തെളിയിച്ച് തിരിച്ചു വരുമെന്നും തന്നെ ഭയക്കുന്ന ചിലരാണ് നാട്ടിലേയ്ക്കുള്ള യാത്രകൾക്ക് തടസം നിൽക്കുന്നതെന്നും മഅദനി പറഞ്ഞു.
വൈകിട്ട് മൂന്നിന് നെടുമ്പാശേരിയിലെത്തിയ മഅദനി റോഡുമാർഗം രാത്രി 10 മണിയോടെയാണ് അൻവാർശേരിയിലെത്തിയത്. നൂറ് കണത്തിന് പി ഡി പി പ്രവർത്തകർക്കൊപ്പം എത്തിയ മഅദനി മാതാപിതാക്കളെ കണ്ടു. ഒരു വർഷത്തിന് ശേഷമാണ് മഅദനി മാതാപിതാക്കളേ സന്ദർശിച്ചത്. നാട്ടുകാരിൽ ലഭിക്കുന്ന പിന്തുണ വലിയ ആശ്വാസമാണെന്ന് മഅദനി പറഞ്ഞു.
തുടർന്ന് പ്രാർത്ഥനയ്ക്കായി അൻവാർശേരിയിലേക്ക് പോയി. നിരപാധിത്വം തെളിയിച്ച‌് തിരിച്ചുവരുമെന്ന് അൻവാർശേരിയിലെ സമ്മേളനത്തിൽ പറഞ്ഞു
നാളെ ഉച്ചയോടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മഅദനി തലശേരിയിലേക്ക് പോകും.19നാണ് തിരികെ ബംഗലൂരുവിലേക്ക് പോവുക.