സമുദായതാല്‍പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ലീഗിന് ജാഗ്രതക്കുറവുണ്ടായെന്ന് പി ഡിപി ചെയർമാൻ അബ്ദുല്‍ നാസർ മഅദനി. പ്രതിസന്ധികളില്‍ ഒപ്പം നിന്നത് കോണ്‍ഗ്രസ് നേതാക്കളാണ്. കേരളത്തിലെ ഐ എസ് സാന്നിധ്യം നിറംപിടിപ്പിച്ച കഥകളാണെന്നും മനോരമ ന്യൂസിന്റെ നിലപാട് പരിപാടിയില്‍ മഅദനി പറഞ്ഞു.ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ലീഗ് വോട്ട് നഷ്ടപ്പെട്ടത് ജാഗ്രതക്കുറവാണ്.
വിവിധപാർട്ടികളായി ലീഗ് ഭിന്നിച്ചുപോകുന്നത് ഗുണകരമല്ല. ലീഗ് വിരുദ്ധമനോഭാവത്തിൽ നിന്ന് താൻ മാറിയതായും മദനി പറയുന്നു. പ്രതിസന്ധികളിൽ ഒപ്പം നിന്നത് കോൺഗ്രസ് നേതാക്കളായിരുന്നു. ഇടതുമുന്നണിയുമായുണ്ടാക്കിയ രാഷ്ട്രീയസഖ്യം അന്നത്തെ പ്രത്യേകസാഹചര്യത്തിലായിരുന്നു.
സുന്നി വിഭാഗീയത ആശയപരമല്ലെന്ന് മദനി അഭിപ്രായപ്പെട്ടു. കേരളത്തിലെ ഐ എസ് സാന്നിധ്യം നിറംപിടിപ്പിച്ച കഥകളാണെന്നും അദ്ദേഹം പറഞ്ഞു.