മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചത് സന്തോഷവും സമാധനവും നൽകുന്നുവെന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി. തലശ്ശേരി ടൗൺ ഹാളിലാണ് മഅദനിയുടെ മൂത്തമകൻ ഹാഫിസ് ഉമർ മുക്താറും മാഹി അഴിയൂർ സ്വദേശിനി നിഹമത്ത് ജബിനും തമ്മിലുള്ള വിവാഹം നടന്നത്. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങള്‍ മുഖ്യകാർമികത്വം വഹിച്ചു. മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, നീല ലോഹിതദാസൻ നാടാർ, പി ടി എ റഹീം എംഎൽഎ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ചടങ്ങുകൾ നടന്നത്. വധുവിന്റെ വീട്ടിൽ നടക്കുന്ന ചടങ്ങിനുശേഷം രാത്രിയിൽ മഅദനി റോഡ്മാർഗം കോഴിക്കോടേക്ക് പോകും.
Advertisement