മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് എ.കെ ആന്റണി. അന്വേഷണത്തിന് മുമ്പ് മുഖ്യമന്ത്രി മന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് ശരിയായില്ലെന്ന് ആന്റണി കൊച്ചിയില്‍ പറഞ്ഞു. അതേസമയം അതിരപ്പിളളി പദ്ധതി വേണ്ടെന്ന് എ.കെ ആന്റണി പറഞ്ഞു. ആദിവാസികളെയും കര്‍ഷകരെയും കുടിയിറക്കി വികസനം വേണ്ട. പദ്ധതിക്കായി ചര്‍ച്ചവേണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞ സാഹചര്യം എന്തെന്ന് അറിയില്ലെന്നും ആന്റണി പറഞ്ഞു.

Advertisement