തോമസ് ചാണ്ടി കേസിൽ റവന്യൂമന്ത്രി അയച്ച കത്തിന് അഡ്വക്കേറ്റ് ജനറൽ മറുപടി നൽകിയില്ല. അതേസമയം പ്രശ്നത്തെക്കുറിച്ച് ഇതുവരെ ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിയുമായി സംസാരിച്ചില്ല. പ്രശ്നപരിഹാരം കാണേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്ന നിലപാടിലാണ് സിപിഐയും റവന്യൂ മന്ത്രിയും.
തോമസ് ചാണ്ടി കേസിൽ നിന്ന് അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാനെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് റവവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ അയച്ചകത്തിന് അഡ്വക്കേറ്റ് ജനറൽസിപി.സുധകരപ്രസാദ് മറുപടി നൽകിയിട്ടില്ല. അഡ്വക്കേറ്റ് ജനറലിന്റെ പരസ്യപ്രസാതാവന റവന്യൂമന്ത്രിയെയും സിപിഐയെയും ചൊടിപ്പിക്കുകയും ചെയ്തു. കേസ് സംബന്ധിച്ച് ഇനി എന്തു സംഭവിച്ചാലും അഡ്വക്കേറ്റ് ജനറലും ഒപ്പം നിന്നവരും മറുപടി പറയട്ടെ എന്ന നിലപാടിലാണ് സിപിഐ. പാർട്ടി തീരുമാനമനുസരിച്ചാണ് ഇ.ചന്ദ്രശേഖരനും കാനവും മാത്രം എജിക്കെതിരെ പ്രതികരിച്ചത്.മറ്റ്് മന്ത്രിമാരും നേതാക്കളും മിണ്ടാതിരുന്നത് കൃത്വമായ നിർദ്ദേശത്തെ തുടർന്നാണ്. തോമസ് ചാണ്ടി പ്രശ്നത്തിൽ സിപിഐ സ്വീകരിച്ച നിലപാട് ജനങ്ങൾ അംഗീകരിച്ചതായാണ് വിലയിരുത്തൽ. മുഖ്യമന്ത്രി റവന്യൂ മന്ത്രിയുമായി സംസാരിച്ച ശേഷമെ കൂടുതൽ എന്തെങ്കിലും നീക്കം സിപിഐയുടെ ഭാഗത്തു നിന്ന്് വരൂ. അതുവരെ സർക്കാരിനെയും മുന്നണിയെയും പിടിച്ചുലക്കുന്ന പ്രതികരണങ്ങൾ റവന്യൂമന്ത്രിയുടെയോ പാർട്ടിയുടേയോ ഭാഗത്തു നിന്ന് ഉണ്ടാകാനിടയില്ല.