തന്റെ ഉടമസ്ഥതയിലുളള വാട്ടര്‍ തീം പാര്‍ക്കിന് എല്ലാ അനുമതിയുമുണ്ടെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍. എല്ലാ എന്‍.ഒ.സികളും നല്‍കിയാണ് ലൈസന്‍സ് നേടിയത്. പാര്‍ക്കിന്റെ പേരില്‍ തനിക്കെതിരെ വരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മുരുകേശ് നരേന്ദ്രന്‍ എന്നയാളാണ്. മുരുകേശന്റെ സ്വത്ത് തര്‍ക്കത്തില്‍ താന്‍ ഇടപെട്ടതിനാണ് വൈരാഗ്യം. മുരുകേശന് യു.ഡി.എഫ് പിന്തുണയുണ്ടെന്നും പി.വി അന്‍വന്‍ ആരോപിച്ചു. പരിസ്ഥിതിലോല മേഖലയിലല്ല പാര്‍ക്കുളളത്. എം.എല്‍.എ എന്ന നിലയില്‍ സാമ്പത്തിക ആനുകൂല്യങ്ങളൊന്നും കൈപ്പറ്റുന്നില്ലെന്ന് പറഞ്ഞ പി.വി.അന്‍വര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി .

Advertisement