കരിങ്കല്ലിൽ തീർത്ത ശിൽപ വിസ്മയവുമായി കോഴിക്കോട് ലയൺസ് പാർക്ക് അങ്കണം. ഒട്ടേറെ കരിങ്കൽ ശിൽപങ്ങൾ കൊത്തിയെടുത്ത ജോസഫ് വർഗീസിന്റെ കരവിരുതിൽ തീർത്ത ഒരു മനോഹര ശിൽപമാണ് പാർക്കിലെ പ്രധാന ആകർഷണം.
കവിയും പെയിന്ററുമൊക്കെയായിരുന്നു ജോസഫ്. പക്ഷേ ഒൗദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചപ്പോൾ മനസിൽ നിറഞ്ഞത് ശിൽപ്പങ്ങൾ മാത്രം. കരിങ്കല്ലിനെയും ചെങ്കല്ലിനെയും പ്രണയിച്ചുള്ള വിശ്രമജീവിതം. മാസങ്ങൾ നീണ്ട ചിന്തകൾക്കും കഠിനപ്രയത്നങ്ങൾക്കുമൊടുവിൽ ഉയരുന്നു ഈ മനോഹരശിൽപ്പം.
പാലക്കാട്ടെ കല്ലുവഴി എന്ന ഗ്രാമത്തിൽ നിന്നെത്തിച്ച കരിങ്കല്ലുകൊണ്ടാണ് ശിൽപ്പം നിർമിച്ചിരിക്കുന്നത്. കോഴിക്കോട് കടപ്പുറത്തെത്തിയാൽ കടൽക്കാറ്റേറ്റ് കിടക്കുന്ന ഒരു മനോഹര ശിൽപവും കാണാം. ജോസഫ് എന്ന പ്രതിഭയുടെ കരിവിരുത് തെളിയുന്ന മറ്റൊരു ശിൽപം.