ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. ഡിസംബർ 31 ആണ് പുതുക്കിയ തീയതി. സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ നടപടി. ക്ഷേമപദ്ധതി കളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ നമ്പർ നൽകാനുള്ള സമയപരിധിയും ഡിസംബർ 31വരെ നീട്ടിയിരുന്നു. ആധാർ നിര്ബന്ധമാക്കുന്നതിനെതിരെയുള്ള ഹർജികൾ നവംബർ ആദ്യവാരം സുപ്രീം കോടതി പരിഗണിക്കും. സുപ്രീം കോടതി ഈയിടെ പുറപ്പെടുവിച്ച സ്വകാര്യതാ വിധി ആധാർ പദ്ധതിയെ ബാധിക്കില്ലെന്നു UIDAI സി.ഇ.ഒ അജയ് ഭൂഷൻ വ്യക്തമാക്കിയിരുന്നു.
Advertisement