ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം സംസ്ഥാനത്തിന് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നും സുപ്രീംകോടതി.
അതേസമയം ആധാറിന്റെ ഭരണഘടനാസാധുതയെക്കുറിച്ച് സുപ്രീംകോടതി ഭരണഘടനാബഞ്ച് അടുത്തമാസം അവസാനം വാദം തുടങ്ങും. അഞ്ചംഗബഞ്ചാണ് കേസ് പരിഗണിക്കുന്നത്.