കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കോവളം കൊട്ടാര കൈമാറ്റമെന്ന് മുൻ കെ പി സി സി അദ്ധ്യക്ഷൻ വി എം സുധീരൻ.സർക്കാർ ഭൂമാഫിയക്കൊപ്പമാണെന്ന് ഇതോടെ വ്യക്തമായെന്നും സുധീരൻ പറഞ്ഞു. കോവളം കൊട്ടാരം പൊതു സ്വത്തായി നിലനിർത്തണമെന്നാവശ്യപ്പെട്ട് എം വിൻസന്റ് എം എൽ എ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. ഇന്നലെ രാവിലെയാണ് എം വിൻസന്റ് ഇരുപത്തിനാല് മണിക്കൂർ നിരാഹാര സമരം ആരംഭിച്ചത്.
Advertisement