മകളുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരേ അറസ്റ്റു ചെയ്യുന്നതിന് മുൻപ് കൊല്ലം ട്രിനിറ്റി സ്കൂൾ തുറന്നാൽ കുടുംബം സമരം ആരംഭിക്കുമെന്ന് ഗൗരിയുടെ പിതാവ്. കൊല്ലത്ത് ഗൗരിയുടെ കുടുംബത്തേ സന്ദർശിക്കാനെത്തിയ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനോടാണ് പ്രസന്നകുമാർ ഇക്കാര്യം പറഞ്ഞത്. മകളുടെ മരണത്തിന് കാരണക്കാരായ രണ്ട് അധ്യാപകരേ അറസ്റ്റു ചെയ്യാതെ കുടുംബത്തോട് നീതി നിഷേധിക്കുകയാണെന്ന് പ്രസന്നകുമാർ പറഞ്ഞു.
സ്കൂളിലുണ്ടായ സംഭവങ്ങളെപ്പറ്റി ഗൗരിയുടെ ഇളയ സഹോദരിയിൽ നിന്ന് വി.എം.സുധീരൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.ആരേയും ഞെട്ടിക്കുന്ന കാര്യങ്ങളാണ് ട്രിനിറ്റി സ്കൂളിൽ നടക്കുന്നതെന്നും ഗൗരിക്ക് നീതി നൽകണമെന്നും സുധീരൻ ആവശ്യപ്പട്ടു.