ബാർകോഴക്കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി വിജിലൻസിന് നിർദേശം നൽകി . കേസ് കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി . ബാർകോഴയൽ വിജിലൻസിന്റ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎം മാണി സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദേശം . ബിജു രമേശ് കൈമാറിയ ശബ്ദരേഖയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിന്റെ വിശകലനം പൂർത്തിയായെന്ന് വിജിലൻസ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Advertisement