നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ചലച്ചിത്രനിർമാതാവും വിതരണക്കാരനുമായ ലിബർട്ടി ബഷീറിന്റെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ദീലീപിന്റെ കുടുബവുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങൾ അന്വേഷണസംഘത്തെ ധരിപ്പിച്ചെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് ദിലീപുമായി ഉണ്ടായ അഭിപ്രായഭിന്നതകളും അന്വേഷണസംഘം ബഷീറിൽ നിന്ന് ചോദിച്ചറിഞ്ഞു. മൊഴിയെടുപ്പ് മൂന്നമണിക്കൂർ നീണ്ടു.
Advertisement