വിഴിഞ്ഞം ജുഡീഷ്യൽ കമ്മിഷന്റെ ഒാഫിസ് കൊച്ചിയിൽ ഉടൻ പ്രവർത്തനം തുടങ്ങും. ഒാഫിസ് കൊച്ചിയിൽ തുറക്കാൻ സർക്കാർ അനുമതി നൽകി. ഒാഫീസ് സെക്രട്ടറിയെയും നിയമിച്ചു. സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനായാണ് ജസ്റ്റീസ് സിഎൻ രാമചന്ദ്രൻനായരെ അന്വേഷണകമ്മിഷനായി സർക്കാർ നിയോഗിച്ചത് .
എന്നാൽ കമ്മിഷൻ പ്രർത്തനങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും സെക്രട്ടറിയെ നിയോഗിക്കുന്നതിനും നടപടി സ്വീകരിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഹൈക്കോടതിയും ഇക്കാര്യം കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജസ്റ്റീസ് സിഎൻ രാമചന്ദ്രൻ നായർ അറിയിച്ചു