തിരുവനന്തപുരം വിഴിഞ്ഞത്ത് പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മൽസ്യത്തൊഴിലാളികൾ നടത്തുന്ന സമരം തുടരുന്നു. തുറമുഖത്തെ നിർമാണജോലികള്‍ തടസപ്പെട്ടു. സമരത്തിൽ നിന്ന് പിൻമാറുന്നതായി ഇടവക വികാരി അറിയിച്ചെങ്കിലും, വിശ്വാസികൾ പള്ളി വളഞ്ഞതോടെ തീരുമാനം മാറ്റുകയായിരുന്നു.
രാജ്യാന്തര തുറമുഖ നിർമാണം തുടങ്ങിയപ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെതുടർന്നാണ് സ്ത്രീകളുൾപ്പെടെയുള്ളവർ സമരത്തിലിറങ്ങിയത്. പാക്കേജ് നടപ്പാക്കും വരെ സമരം തുടരുമെന്നാണ് തൊഴിലാളികളുടെ നിലപാട്. സമരത്തിൽ നിന്നു പിൻവാങ്ങിയതായി ഇടവക വികാരി അറിയിച്ചിരുന്നു. എന്നാൽ ഇത് ചെവിക്കൊള്ളാൻ വിശ്വാസികൾ തയാറായില്ല. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഈ മാസം മുപ്പതുവരെ തുറമുഖത്തിന്റെ നിർമാണം തടസപ്പെടുത്തിയുള്ള സമരം തുടരുമെന്ന് ഇടവക വികാരി അറിയിക്കുകയായിരുന്നു.