നഷ്ടപരിഹാര പാക്കേജ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖം വീണ്ടും നാട്ടുകാർ ഉപരോധിക്കുന്നു. ഇതോടെ തുറമുഖത്തിന്റെ നിർമാണപ്രവർത്തനം പൂർണമായി തടസപ്പെട്ടു.
നഷ്ടപരിഹാരതുക ഉടൻ വിതരണം ചെയ്യുക, പാക്കേജ് ഉടൻ നടപ്പാക്കുക, പൈലിങ് മൂലം കേടുപാടുസംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇന്നലെ ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന സമരം കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായിരുന്നു. എന്നാൽ വാഗ്ദനം കൊണ്ടുകാര്യമില്ലെന്നും നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്ന് വീണ്ടും സമരം തുടങ്ങുകയായിരുന്നു. ഡപ്യൂട്ടി കലക്ടർ സ്ഥലത്തെത്തിയെങ്കിലും സമരക്കാർ ചർച്ചയ്ക്ക് തയ്യാറായില്ല.