ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി വിധിക്കെതിരെ ബിസിസിെഎ അപ്പീൽ നൽകി. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ ഫയൽ ചെയ്തത്. വിലക്ക് നീക്കിയ നടപടി നിയമപരമല്ല. 2013ൽ ഏർപ്പെടുത്തിയ വിലക്കിനെതിരെ 2017ൽ മാത്രമാണ് ശ്രീശാന്ത് കോടതിയെ സമീപിക്കുന്നത്. വാതുവയ്പ്പ് കേസിൽ കോടതി വെറുതെവിട്ടതും ബിസിസിെഎയുടെ അച്ചടക്കനടപടിയും രണ്ടായി കാണേണ്ടതാണെന്നും ചൂണ്ടികാണിച്ചാണ് അപ്പീൽ. സമാനവസ്തുതകൾ ഉന്നയിച്ചുള്ള ശ്രീശാന്തിന്റെ അപ്പീൽ ബിസിസിെഎ നേരത്തെ തള്ളിയതാണെന്നും ഹർജിയിൽ പറയുന്നു. അതേസമയം രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ തനിക്ക് എൻഒാസി നൽകാൻ ബിസിസിെഎയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശ്രീശാന്തിന്റെ ഹർജി ഹൈക്കോടതി ഈയാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം.
Advertisement