ഇ.പി ജയരാജനെതിരായ ബന്ധുനിയമനകേസുമായി മുന്നോട്ട് പോകാൻ തെളിവൊന്നുമില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ. കേസ് റദ്ദാക്കണമെന്ന് ആവശ്യപെട്ടുള്ള ഇ. പി. ജയരാജന്റെ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. എങ്കിൽ കേസ് റദ്ദാക്കാൻ ഹൈക്കോടതി നടപടി സ്വീകരിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ തെളിവില്ലെങ്കിൽ അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ അറിയിക്കട്ടെ എന്ന് ഹൈക്കോടതി നിലപാട് എടുത്തു. നേരിട്ടോ റിപ്പോർട് മുഖേനയോ അറിയിക്കാം. അതിനുശേഷം ആവശ്യമെങ്കിൽ ഉചിതമായ നിർദേശം നൽകാമെന്നും ഹൈക്കോടതി അറിയിച്ചു. തുടർന്ന് കേസ് അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
Advertisement