പട്ടികജാതി വിഭാഗത്തില്‍ നിന്ന് ആറുപേരുള്‍പ്പെടെ മുപ്പത്താറ് അബ്രാഹ്മണശാന്തിമാരെ നിയമിക്കാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ദലിത് വിഭാഗങ്ങളില്‍ നിന്ന് ആറുപേര്‍ക്ക് ശാന്തിനിയമനം ലഭിക്കുന്നത്. പി.എസ്.സി. മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ബോര്‍ഡ് തയാറാക്കിയത്. ആകെ 63 ശാന്തിമാരെ നിയമിക്കാനാണ് ശുപാര്‍ശ.
Advertisement