കേരളത്തിന്‍റെ ദേവസ്വം മന്ത്രി ഒരു ഭക്തനാണോ ? കഴിഞ്ഞ അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരില്‍ ദര്‍ശനവും വഴിപാടും നടത്തി കൈതൊഴുതു നില്‍ക്കുന്ന കമ്യൂണിസ്റ്റ് മന്ത്രിയെ കണ്ട ജനങ്ങള്‍ക്ക് സംശയം തോന്നിയത് സ്വാഭാവികം. ദേവസ്വം മന്ത്രിയെന്ന നിലയില്‍ താന്‍ കടമ നിറവേറ്റുകയായിരുന്നെന്നാണ് അന്ന് മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചത്.
വൈരുദ്ധ്യാത്മക ഭൗതികവാദം ഉയര്‍ത്തിക്കാട്ടി പാര്‍ട്ടി ചോദിച്ചപ്പോള്‍ അദ്ദേഹം പറയുന്നു, തനിക്ക് സൂക്ഷ്മതക്കുറവുണ്ടായി. പക്ഷേ അത് നടപടി അര്‍ഹിക്കുന്ന തെറ്റാണെന്ന് പാര്‍ട്ടിയും കരുതുന്നില്ല. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, ഭക്തിയിലെ സൂക്ഷ്മതക്കുറവ് കമ്യൂണിസത്തില്‍ എത്ര ഗൗരവമുണ്ട് ?