മെഡിക്കല്‍ ഫീസ് പതിനൊന്ന് ലക്ഷം രൂപയ്ക്ക് കരാര്‍ ഒപ്പിടാന്‍ വിദ്യാര്‍ഥികളോട് കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജ് ആവശ്യപ്പെട്ടതായി പരാതി. നൂറ് രൂപയുടെ രണ്ട് മുദ്രപത്രങ്ങളില്‍ ഒപ്പിട്ട് നല്കാന് മാനേജ്മെന്റ് നിര്‍ബന്ധിക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് മറികടക്കാനാണ് മാനേജ്മെന്റിന്റെ നീക്കമെന്നാണ് ആരോപണം. നാല് ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ്. ഫീസ് നിര്‍ണയ സമിതിയുടെ ഈ തീരുമാനത്തിനെതിരെ കോളേജ് ഹൈക്കോടിതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പതിനൊന്ന് ലക്ഷം രൂപയുടെ കരാര്‍ ഒപ്പിടാന്‍ മാനേജ്മെന്റിന്റെ നിര്‍ബന്ധം.കരാറിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
Advertisement