മെഡിക്കല്‍ ഫീസ് പതിനൊന്ന് ലക്ഷം രൂപയ്ക്ക് കരാര്‍ ഒപ്പിടാന്‍ വിദ്യാര്‍ഥികളോട് കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജ് ആവശ്യപ്പെട്ടതായി പരാതി. രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് മറികടക്കാനാണ് മാനേജ്മെന്‍റിന്റെ നീക്കമെന്നാണ് ആരോപണം. കരാറിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.അതേ സമയം കരാറിലെ വ്യവസ്ഥകള്‍ തിരുത്താന്‍ തയ്യാറെന്ന് കെഎംസിടി എംഡി കെഎം നവാസ് മനോരമ ന്യൂസിനോട് പറഞ്ഞു.
നൂറ് രൂപയുടെ രണ്ട് മുദ്രപത്രങ്ങളില്‍ ഒപ്പിട്ട് നല്‍കാന്‍ മാനേജ്മെന്റ് നിര്‍ബന്ധിക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. പഠനം മുടങ്ങുമെന്ന ആശങ്കയില്‍ ചിലര്‍ ഒപ്പിട്ട് നല്‍കി.ഒപ്പിടാന്‍ വിസമ്മതിച്ച രക്ഷിതാക്കളും വിദ്യാര്‍ഥികളുമാണ് കോളേജിനെതിരെ രംഗത്തെത്തിയത്, പതിനൊന്ന് ലക്ഷം രൂപ നല്‍കാന്‍ ആവില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു
നാല് ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ്. ഫീസ് നിര്‍ണയ സമിതിയുടെ ഈ തീരുമാനത്തിനെതിരെ കോളേജ് ഹൈക്കോടിതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പതിനൊന്ന് ലക്ഷം രൂപയുടെ കരാര്‍ ഒപ്പിടാന്‍ മാനേജ്മെന്‍റിന്റെ നിര്‍ബന്ധം.കോടതി വിധിയെ മാനിക്കുമെന്നും കരാറിലെ വ്യവസ്ഥകള്‍ മാറ്റാന്‍ തയ്യാറെന്നും എംഡി പിന്നീട് വിശദീകരിച്ചു
രാേജന്ദ്രബാബു കമ്മിറ്റി ആദ്യം ഫീസ് നിശ്ചയിച്ച കോളേജാണ് കെഎംസിടി.മറ്റ് 20 മെഡിക്കല്‍ കോളേജുകള്‍ കൂടി ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ്