പെട്രോൾ പമ്പ് ഉടമകൾ വെള്ളിയാഴ്ച(13) നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് പിൻവലിച്ചു. പെട്രോളിയം ഡീലേഴ്സ് സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ടിന്റെ (യുപിഎഫ്) ആഭിമുഖ്യത്തിൽ രാജ്യമൊട്ടാകെയുള്ള 54,000 പെട്രോൾ പമ്പുകൾ അടച്ചിടാനായിരുന്നു നേരത്തേയുള്ള തീരുമാനം.
ആറു മാസത്തിലൊരിക്കൽ ഡീലർ കമ്മിഷൻ വർധിപ്പിക്കുക, മുതൽ മുടക്കിനനുസരിച്ചുള്ള റീ പെയ്മെന്റ്, ബാഷ്പീകരണ നഷ്ടം നികത്തുക, ഇന്ധന ട്രാൻസ്പോട്ടേേഷനിലെ അപാകതകൾ പരിഹരിക്കുക, ഇന്ധന വിൽപ്പന ജിഎസ്ടിക്കു കീഴിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
ഏകപക്ഷീയമായി എണ്ണ കമ്പനികൾ ഉൾപ്പെടുത്തിയ പെനാൽറ്റി സംഖ്യ പിൻവലിക്കുക, എത്തനോൾ കലർത്തിയ പെട്രോൾ അതിനു വേണ്ടതായ ഉപകരണങ്ങൾ ഇല്ലാതെ വിൽക്കാൻ നിർബന്ധിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഇവർ ഉന്നയിച്ചിരുന്നു.