അയല്‍ രാജ്യങ്ങളുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചകളിലൂടെ അവ പരിഹരിക്കാമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. ഭീകരവാദം ഉൾപ്പെടെയുള്ള വിവിധ ഭീഷണികൾക്കെതിരെ ഒരുമിച്ചുള്ള നീക്കങ്ങൾക്കു തയാറാണെന്നും ചിൻപിങ് പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ 19-ാം പാർട്ടി കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദോക്‌ലായിൽ ഇന്ത്യയുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് പ്രസിഡന്റിന്റെ നിലപാടെന്നാണ് വിലയിരുത്തൽ. തന്റെ നേതൃത്വത്തിൽ ചൈന മികച്ച വളർച്ചയാണ് േനടിയിട്ടുള്ളതെന്നും ഷി ചിന്‍പിങ് പറഞ്ഞു. പാര്‍ട്ടിയിലും ജനങ്ങളിലും സൈന്യത്തിലും വരുത്തിയ മാറ്റങ്ങളും മൂന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഷി ചിന്‍പിങ് വ്യക്തമാക്കി. ചൈന പ്രഖ്യാപിച്ചിരിക്കുന്ന മിതമായ തോതില്‍ സമൃദ്ധമായ രാജ്യം എന്ന ലക്ഷ്യത്തിലേക്കു മൂന്നുവര്‍ഷം കൂടിയാണുളളത്. ഇതിലേക്കുളള വഴികളും പാര്‍ട്ടിയെ നയിക്കാനുളള വ്യക്തികളെയും 24വരെ നീളുന്ന സമ്മേളനം തീരുമാനിക്കും. ഷി ചിന്‍പിങ് ഒരു ടേം കൂടി തുടരുമെന്നാണു സൂചന.
Advertisement