സമാനതകളില്ലാത്ത ആധുനിക സോഷ്യലിസ്റ്റ് രാജ്യം പടുത്തുയര്‍ത്തുമെന്ന പ്രതിജ്ഞയുമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19 ാം പാര്‍ട്ടി കോണ്‍ഗ്രസിന് ബെയ്ജിങ്ങില്‍ തുടക്കമായി. ചൈനയ്ക്ക് ലോകത്തോട് തുറന്ന സമീപനം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച പ്രസിഡന്റ് ഷി ചിന്‍പിങ് സാമ്പത്തിക ഉദാരീകരണ നടപടികള്‍ ആഴപ്പെടുത്തുമെന്ന് പറഞ്ഞു. ഒരാഴ്ച നീളുന്ന പാര്‍ട്ടി കോണ്‍ഗ്രസോടെ നിലവിലെ പ്രസിഡന്റ് ഷി ചിന്‍പിങ് പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനാകുമെന്നാണ് സൂചനകള്‍.
കഠിനമായ പരിഷ്ക്കരണങ്ങളിലൂടെ കടന്നുവന്ന ചൈനീസ് സോഷ്യലിസ്റ്റ് വ്യവസ്ഥ പുതുയുഗത്തിലേക്കെത്തിയെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ തുടക്കം കുറിച്ച് നടത്തിയ പ്രസംഗത്തില്‍ ·ഷി ചിന്‍പിങ് പറഞ്ഞു. ഏതെങ്കിലും രാഷ്ടത്തിന്റെ വ്യവസ്ഥ യാത്രികമായി ചൈന പകര്‍ത്തില്ല. തനതായ രാഷ്ട്രീയവ്യവസ്ഥയിലേക്കെത്തുന്നതിനൊപ്പം ലോകത്തോട് തുറന്ന സമീപനമുണ്ടാകുമെന്നും ഷി ചിന്‍പിങ് വ്യക്തമാക്കി. സേവന മേഖലകളിലടക്കം കൂടുതല്‍ വിദേശനിക്ഷേപം കൊണ്ടുവരും. കമ്പോളത്തെ അടിസ്ഥാനമാക്കി സ്വകാര്യമേഖലയ്ക്കുകൂടി ശക്തി പകരുന്ന സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ വിപുലമാക്കുമെന്നും ചിന്‍പിങ് പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ഭീഷണി അഴിമതിയാണെന്നും അഴിമതിയോട് പാര്‍ട്ടിയിലും ഭരണതലത്തിലും സഹിഷ്ണുത ഉണ്ടാകില്ലെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഷി ചിന്‍പിങ് സ്വാതന്ത്ര്യത്തിനായുളള തായ്്വാന്റെ ആവശ്യം തളളി. വിഘടനവാദികള്‍ക്കെതിരെ ആവശ്യമെങ്കില്‍ ബലം പ്രയോഗിക്കുമെന്നും ഷി ചിന്‍പിങ് വ്യക്തമാക്കി. ഒരാഴ്ച നീളുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ 2000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പാര്‍ട്ടി തലപ്പത്ത് ഷി ചിന്‍പിങ് തുടരുമെന്നാണ് സൂചനകള്‍. പാര്‍ട്ടിയുടെ പരോമോന്നത ഘടകമായ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പുതിയ അംഗങ്ങളെയും പാര്‍ട്ടികോണ്‍ഗ്രസ് തിരഞ്ഞെടുക്കും.