സംവത് 2074ന് ആരംഭംകുറിച്ചുള്ള മുഹൂർത്ത വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്. സെൻസെക്സ് 194പോയന്റ് താഴ്ന്ന് മുപ്പത്തിരണ്ടായിരത്തി മുന്നൂറ്റിതൊണ്ണൂറിലും, ദേശിയസൂചികയായ നിഫ്റ്റി 64പോയന്റ് കുറഞ്ഞ് പതിനായിരത്തി ഒരുന്നൂറ്റി നാൽപത്തിയാറിലും വ്യാപാരം അവസാനിപ്പിച്ചു. രാജ്യാന്തരവിപണികളിലെ ഇടിവാണ് ഒരുമണിക്കൂർ മാത്രമുണ്ടായിരുന്ന വ്യാപാരത്തിൽ പ്രതിഫലിച്ചത്. ഒപ്പം, വിൽപനസമ്മർദം വർധിച്ചതും കാരണമായി. സ്വകാര്യബാങ്കിങ് മേഖലയിലാണ് പ്രധാനമായും ഇടിവ് പ്രകടമായത്. ദീപാവലി അവധിയായതിനാൽ ഇനി തിങ്കളാഴ്ച മാത്രമേ വ്യാപാരം പുനരാരംഭിക്കൂ.
Advertisement