ഇന്ത്യൻ ഓഹരിവിപണി ചരിത്രനേട്ടത്തിൽ. സെൻസെക്സ് 435പോയൻറ് ഉയർന്ന് മുപ്പത്തിമൂവായിരത്തി നാൽപത്തിരണ്ടിലും, ദേശിയസൂചികയായ നിഫ്റ്റി 88പോയൻറ് കൂടി, പതിനായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയഞ്ചിലും വ്യാപാരംനിർത്തി. സെൻസെക്സ് സൂചിക മുപ്പത്തിമൂവായിരത്തിന് മുകളിലെത്തുന്നതും, ഇത്രയും ഉയരത്തിൽ വ്യാപാരംഅവസാനിപ്പിക്കുന്നതും ഇതാദ്യമാണ്. എസ്ബിഐ ഓഹരികള്‍ വൻനേട്ടമുണ്ടാക്കി. അതേസമയം, സ്വകാര്യബാങ്കുകളുടേയും, ധനകാര്യസ്ഥാപനങ്ങളുടേയും ഓഹരികളിൽ നഷ്ടംനേരിട്ടു. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് ഒൻപതുലക്ഷം കോടിരൂപയുടെ പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതാണ് വിപണിയിലെ റെക്കോർഡ് നേട്ടത്തിന് കാരണം. പ്രഖ്യാപനങ്ങൾ കൂടുതൽനേട്ടത്തിന് കാരണമാവുമെന്നും വിലയിരുത്തലുണ്ട്.
Advertisement