അമ്മയില്‍ നിന്ന് ദീലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനമെന്ന് കലാഭവന്‍ ഷാജോണ്‍ പറഞ്ഞു. പൃഥ്വിയുടെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അതെന്ന് പ്രചാരണം തെറ്റാണ്. മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു, താനടക്കം തീരുമാനത്തെ പിന്തുണച്ചു. ഇപ്പോള്‍ തീരുമാനം തെറ്റിയെന്ന് സംശയിക്കുന്നതായും പുറത്താക്കിയത് പുനരാലോചിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഷാജോണ്‍ പറഞ്ഞു.
വിമന്‍ ഇന്‍ കലക്ടീവ് സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണമെന്ന് അമ്മ എക്സിക്യുട്ടീവ് അംഗം കലാഭവന്‍ ഷാജോണ്‍. സ്ത്രീകള്‍ക്കായി സംഘടന രൂപീകരിച്ചത് ചരിത്രപരമായ തീരുമാനമാണ്. പ്രവര്‍ത്തനം ചുരുക്കം ചില പേരുകളിലേക്ക് ഒതുങ്ങരുതെന്നും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാകണമെന്നും ഷാജോണ്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു