മന്ത്രിസഭാ യോഗത്തിലെ ചർച്ചകളുടെ വിശദാംശങ്ങൾ ചോരുന്നതിൽ മുഖ്യമന്ത്രിക്ക് നീരസം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരെ നേരിട്ട് അറിയിച്ചു. സോളർറിപ്പോര്ട്ട് സംബന്ധിച്ച് രണ്ടാമതും നിയമോപദേശം തേടാനുള്ള തീരുമാനത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ജസ്റ്റിസ് അരിജിത്ത് പസായത്തിൽ നിന്ന് രണ്ടാമതും നിയമോപദേശം തേടാൻതീരുമാനിച്ചതിനോടനുബന്ധിച്ച് മന്ത്രിസഭയിലുയർന്ന അഭിപ്രായങ്ങൾ വിശദമായി പുറത്തു വന്നിരുന്നു. ഇത് നല്ല കീഴ്വഴക്കമല്ലന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കുള്ളത്. തീരുമാനങ്ങൾ അറിയിക്കുന്നതും ചർച്ചകളുടെ വിവരങ്ങൾ ചോരുന്നതും രണ്ടാണ്. ഇത് ഒഴിവാക്കേണ്ടതാണ്. ഘടകകക്ഷികളിലേതുൾപ്പെടെ നാല് മന്ത്രിമാരോട് മുഖ്യമന്ത്രി ഇക്കാര്യം നേരിട്ട് പറയുകയും ചെയ്തു.
Advertisement