ശാരീരിക പരിശീലനമെന്ന പേരില്‍ ആയുധപരിശീലനം നടത്തുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേഗത്തില്‍ ആളെ കൊല്ലാനാണ് ഇത്തരം കേന്ദ്രങ്ങളും സംഘടനകളും പഠിപ്പിക്കുന്നത്.
പവിത്രമായ ആരാധനാലയങ്ങളുടെ പരിസരംവരെ ഇതിനായി ഉപയോഗിക്കുന്നു. പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും പിണറായി പറഞ്ഞു.