തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടില്‍ തീരുമാനം നീളുന്നതിനിടെ, ഇന്ന് യുഡിഎഫ് യോഗം. നവംബർ ഒന്നിന് ആരംഭിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 'പടയൊരുക്കം' യാത്രയുടെ ഒരുക്കങ്ങൾ ആണ് മുഖ്യ അജന്‍ഡ. രാവിലെ പത്തരയ്ക്കാണ് യോഗം. കന്റോൺമെന്റ് ഹൗസിൽ നടക്കുന്ന യോഗത്തിൽ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള എഴുജില്ലകളിൽ നിന്നുള്ള യു.ഡി.എഫ് ജില്ലാ കൺവീനർമാർ,പാർട്ടി ജില്ലാ പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും. വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലവും സോളർ കേസുൾപ്പടെ നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളും ചർച്ച ചെയ്യും.
Advertisement