പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയില്‍ നിന്ന് കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് യാത്രയില്‍ സ്ഥാനമുണ്ടാകില്ല. യാത്ര വിവാദമാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കീഴ്ഘടങ്ങള്‍ക്ക് കളങ്കിതരെ മാറ്റിനിര്‍ത്താന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. സോളാര്‍ റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരുടെ പേരുകള്‍ പുറത്തു വന്നിട്ടില്ലെന്നും വി.ഡി. സതീശന് കോഴിക്കോട് പറഞ്ഞു. നാളെ കാസര്‍കോഡ് ഉപ്പളയില്‍ കോൺഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി പടയൊരുക്കം ഉദ്ഘാടനം ചെയ്യും.
Advertisement