മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം വിഴിഞ്ഞത്ത് വീണ്ടും കടൽ യാനങ്ങളുടെ ശേഷി പരിശോധന. മുംബൈയിലെ ഷിപ്പിങ് കോർപ്പറേഷന്റെ അഹിംസ എന്ന ടഗാണ് പരിശോധനക്കെത്തിച്ചത്. പരിശോധന വിജയകരമായിരുന്നു.
കപ്പലുകളും കണ്ടെയ്നറുകളുമടക്കം വലിച്ചടുപ്പിക്കാനും മറ്റും ഉപയോഗിക്കുന്ന ഓഫ് ഷോർ വെസൽ വിഭാഗത്തിൽ പെട്ടതാണ് അംഹിസ എന്ന ടഗ്. 2012ൽ കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമിച്ച് ഇതിപ്പോൾ മുംബൈയിലെ ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ്. അഞ്ച് വർഷം കൂടുമ്പോൾ നടത്തേണ്ട പതിവ് പരിശോധനക്കായാണ് വിഴിഞ്ഞത്തെത്തിച്ചത്. കൊച്ചിൻ ഷിപ്പ് യാർഡിലെ ബൊള്ളാർഡ് പരിശോധന കേന്ദ്രത്തിൽ 80 ടൺ വരെ ഭാരമുള്ള കടൽ യാനങ്ങൾ മാത്രമേ പരിശോധിക്കാനാവു. അതിലും ഭാരമുള്ളത് പരിശോധിക്കാൻ സാധിക്കുമെന്നതിനാലാണ് വിഴിഞ്ഞത്തെത്തിച്ചത്. 2014ന് ശേഷം ആദ്യമായാണ് വിഴിഞ്ഞത്ത് ഇത്തരമൊരു പരിശോധന.
നീളമേറിയ വടം ടഗിലും പരിശോധന നടത്തുന്ന ബൊള്ളാർഡ് കേന്ദ്രത്തിലുമായി ഘടിപ്പിക്കും. പിന്നീട് വലിയ വേഗതയിൽ യന്ത്രം പ്രവർത്തിക്കുമ്പോൾ വടം വലിഞ്ഞ് മുറുകകയും ടഗിന്റെ ശേഷി രേഖപ്പെടുത്തുകയും ചെയ്യും. രണ്ട് മണിക്കൂർ നീണ്ട് നിന്ന പരിശോധനയിൽ ടഗ് വിജയിച്ചതോടെ ടഗിെന കൊച്ചിയിലേക്ക് മടങ്ങി.