മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റകേസിൽ അഡീഷണൽ എ.ജിയെ മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിക്കുന്ന വിധി കിട്ടുന്നതിനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് ഫലപ്രദമായി നടത്തുന്നതിനുവേണ്ടിയാണ് റവന്യു കേസുകൾ നടത്തി പരിചയമുള്ള അഡീഷണൽ എ.ജി. രഞ്ജിത് തമ്പാനെ റവന്യുമന്ത്രി നിർദേശിച്ചത്. എന്നാൽ ഇത് തോമസ് ചാണ്ടിക്ക് ദോഷമാകുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ടാകും. സി.പി.എമ്മും തോമസ് ചാണ്ടിയും തമ്മിലുള്ള സാമ്പത്തിക ബന്ധമാണ് ഇതുവഴി പുറത്തുവരുന്നതെന്നും പ്രതിപക്ഷനേതാവ് വാർത്താകുറിപ്പിൽ പറഞ്ഞു.
Advertisement