തോമസ് ചാണ്ടിയുടെ കേസുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്ന് അഡ്വക്കറ്റ് ജനറൽ സിപി സുധാകർ പ്രസാദ്. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കുമില്ല. എല്ലാകേസുകളും പോലെതന്നെയാണ് ഈ കേസും. കേസുകൾ മറ്റിക്കൊടുക്കുന്ന രീതി നിലവിലില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കേസ് ആദ്യംമുതൽ തന്നെ സ്റ്റേറ്റ് അറ്റോർണി കെവി സോഹൻ ആണ് കൈകാര്യം ചെയ്തത് ആലപ്പുഴ കലക്ടറുടെ പത്രിക കോടതിയിൽ സമർപ്പിച്ചതും സ്റ്റേറ്റ് അറ്റോർണി തന്നെ. അതിനാൽ കേസ് അഡീഷണൽ എജി രഞ്ജിത്ത് തമ്പാന് കൈമാറേണ്ട ഒരു സാഹചര്യവും നിലനിൽക്കുന്നില്ലെന്നാണ് എജിയുടെ ഒാഫിസ് നേരത്തെ തന്നെ സ്വീകരിച്ച നിലപാട് . ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഒാഫിസിന്റെ പിന്തുണയും ഏജിക്കുണ്ട് .
Advertisement