മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസില്‍ നിയമം നടക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിന് മുകളില്ല. റവന്യു സെക്രട്ടറി റവന്യുമന്ത്രിക്ക് മുകളിലുമല്ല. കേസിലെ നടപടികളില്‍ റവന്യുമന്ത്രിക്ക് അതൃപ്തിയുളളതായി പറഞ്ഞിട്ടില്ല. ഭരണവിഷയങ്ങളില്‍ സി.പി.ഐ ഇടപെടാറില്ല. തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ നടപടിയുണ്ടാകും. നിലവില്‍ തോമസ് ചാണ്ടി തെറ്റുകാരനാണെന്ന് ആരും കണ്ടെത്തിയിട്ടില്ലെന്നും കാനം രാജേന്ദ്രന് തൊടുപുഴയില്‍ പറഞ്ഞു.
Advertisement