കോഴിക്കോട് പതിനാറുകാരനെ എസ്.ഐ മർദിച്ച് പരുക്കേൽപ്പിച്ചതായുള്ള പരാതിയിൽ ഡി.ജി.പി വിശദമായ റിപ്പോർട്ട് തേടി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോട് നാളെ ഉച്ചയ്ക്ക് മുമ്പായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. ഡി.സി.പി മെറിൻ ജോസഫാണ് അന്വേഷിക്കുക. രാത്രി സമയത്ത് ഹോസ്റ്റലിനുമുന്നിൽ എസ്.ഐയെ കണ്ടത് ചോദ്യം ചെയ്യാനെത്തിയ വിദ്യാർഥിക്കാണ് മർദനമേറ്റത്. കുട്ടിയുടെ കഴുത്തിലെ എല്ലിനും നെഞ്ചിനും പരുക്കുണ്ട്.
Advertisement